Advertisement

‘കേരളത്തിൽ അടിയന്തരമായി വേണ്ടത് പാത ഇരട്ടിപ്പിക്കൽ’ : ആർവിജി മേനോൻ

April 28, 2022
Google News 2 minutes Read
rvg menon silverline debate

കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആർവിജി മേനോൻ. സർക്കാർ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിലായിരുന്നു ആർവിജി മേനോന്റെ പരാമർശം. റെയിൽ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആർവിജി മേനോൻ പറഞ്ഞു. ( rvg menon silverline debate )

ഇന്ത്യയിലെ ബ്രോഡ്‌ഗേജിലുള്ള വേഗത കൂടിയ ട്രെയിൻ എന്തുകൊണ്ട് പരിശോധിച്ചുകൂടയെന്ന് ആർവിജി മേനോൻ ചോദിച്ചു. ‘കേരളത്തിൽ വരുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ബ്രോഡ്‌ഗേജ് പോര സ്റ്റാൻഡേർഡ് ഗേജ് മതിയെന്ന് ആരാണ്, എങ്ങനെയാണ് തീരുമാനിക്കുന്നത് ? കൊല്ലം സ്‌റ്റേഷനെന്ന് പറഞ്ഞാൽ മുഖത്തലയിലാണ്. മുഖത്തലയിൽ വരുന്ന സ്റ്റേഷൻ വെള്ളക്കെട്ടിലാണ്. അവിടെ തോടൊഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് ഹ്രസ്വകാല പാരിസ്ഥിതികാഘാത പഠനത്തിൽ എഴുതിയിരിക്കുന്നത്. കൊച്ചി വിമാനത്താവളം പണികഴിപ്പിക്കുമ്പോഴും സമാന പ്രശ്‌നമുണ്ടായിരുന്നു. അവിടെയും ഒരു തോട് ഒഴുകുന്നുണ്ടായിരുന്നു. ആ തോടിനെ അവഗണിച്ചാണ് വിമാനത്താവളം പണിതത്. അതുകൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിന് വിമാനത്താവളം വെള്ളത്തിനടിയിലായത്’- ആർവിജി മേനോൻ പറയുന്നു.

നാട്ടുകാരെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേതൃത്വം ഒഴിഞ്ഞുമാറുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തെ വിപണിയുമായി കൂട്ടിക്കെട്ടരുതെന്നെന്നും ആർവിജി മേനോൻ പറഞ്ഞു.

Story Highlights: rvg menon silverline debate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here