Advertisement

ഈ സഖാക്കൾക്കിതെന്ത് പറ്റി?; ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്ത്തുന്നു: സന്ദീപ് വാര്യര്‍

April 28, 2022
Google News 2 minutes Read

ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ കേരളം ചീഫ് സെക്രട്ടറിയെ അയച്ച സംഭവംത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഈ സഖാക്കൾക്കിതെന്ത് പറ്റിയെന്ന് സന്ദീപ് ചോദിക്കുന്നത്. ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്ത്തുകയാണ്. അബ്ദുള്ളക്കുട്ടിയും ഷിബു ബേബി ജോണും ഇതേ കാര്യം പറഞ്ഞതിനല്ലേ കേരളത്തിൽ വേട്ടയാടപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഈ സഖാക്കൾക്കിതെന്ത് പറ്റി ? ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്ത്തുന്നു . അബ്ദുള്ളക്കുട്ടിയും ഷിബു ബേബി ജോണും ഇതേ കാര്യം പറഞ്ഞതിനല്ലേ കേരളത്തിൽ വേട്ടയാടപ്പെട്ടത് ?
ഞങ്ങളും പറയുന്നു , കേരളത്തിന് വേണ്ടത് ഗുജറാത്ത് മോഡലാണ് . വികാസ് വികാസ് … ഈ മോദി മന്ത്രമാണ് കേരളത്തിനാവശ്യം .
ഗുജറാത്തിലേത് പോലെ മലയാളി യുവതയിൽ സംരംഭകത്വം വളർത്തണം .
ഗുജറാത്തിലേത് പോലെ കേരളത്തിലും വ്യാവസായിക സൗഹൃദാന്തരീക്ഷം വേണം
ജോലിക്കായി കുടുംബത്തെ ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ സംഭവിക്കുന്ന മസ്തിഷ്ക ചോർച്ച അവസാനിപ്പിക്കണം .
ഗുജറാത്തിലേത് പോലെ കേരളത്തിലും നല്ല റോഡുകൾ വേണം
ഗുജറാത്തിലേത് പോലെ കേരളത്തിലും നിലവാരമുള്ള വൈദ്യുത വിതരണം വേണം
ഗുജറാത്തിലേത് പോലെ കേരളവും ദേശീയധാരയോടൊപ്പം സഞ്ചരിക്കണം
സത്യം സജി ചെറിയാൻ പറഞ്ഞാലും അംഗീകരിക്കും .

ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ എന്താണ് തെറ്റെന്ന് സജി ചെറിയാന്‍ ചോദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

അതേസമയം ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനത്തെ കേരള ചീഫ് സെക്രട്ടറി വി പി ജോയ് പുകഴ്ത്തിയിരുന്നു. ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണെന്ന് വി പി ജോയ് പറഞ്ഞു. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും മറ്റും ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമായ ഒരു സംവിധാനമാണ്. സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Read Also : ഗുജറാത്ത് മോഡലിനെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി; ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവും

2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാരിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സംവിധാനം.

Story Highlights: Sandeep warrier Facebook post on dashboard gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here