Advertisement

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്; മകൻ തെറ്റുകാരനല്ലെന്ന് മുസ്ലിം ലീഗ് നേതാവ് 24നോട്

April 28, 2022
Google News 3 minutes Read
shabin is innocent says Muslim league leader ibrahimkutty

മകൻ ഷാബിൻ തെറ്റുകാരനല്ലെന്ന് തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടി ട്വന്റിഫോറിനോട്. ‘രാഷ്ട്രീയമായ ഇടപെടലുണ്ട്. എന്റെ സ്ഥാനം, രാഷ്ട്രീയം എന്നിവയാണ് പ്രശ്‌നം. മകന് രാഷ്ട്രീയമില്ല. അവന്റെ അധ്വാനം കൊണ്ടാണ് ഈ നിലയിലെത്തിയത്. സിറാജുദ്ദീൻ മകന്റെ സുഹൃത്താണ്. അവർ ഒരുമിച്ച് കോളജിൽ പഠിച്ചതാണ്. ഉപതെരഞ്ഞെടുപ്പിൽ രംഗത്ത് വരാൻ എല്ലാവർക്കും ഒരു വിഷയം വേണം. അതിനാണ് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത്’- ഇബ്രാഹിംകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ( shabin is innocent says Muslim league leader ibrahimkutty )

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവ് ടി എ സിറാജ്ജുദീൻ കസ്റ്റംസ് പിടിയിൽ. തൃക്കാക്കര സ്വദേശിയാണ് ടി എ സിറാജ്ജുദ്ദീൻ. സ്വർണ്ണം എത്തിയ കൺസൈമെന്റ് തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസിസിന്റെ പേരിലായിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീൻ. ഇയാളുടെ ഡ്രൈവറും നേരത്തെ പിടിയിലായിരുന്നു.

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ രണ്ടാം പ്രതി ഷാബിൻ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് സിറാജുദ്ദീനും പിടി വീഴുന്നത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ. ഇന്നലെ രാത്രിയാണ് കൊച്ചിയിൽ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

Read Also : ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്; സിനിമാ നിർമാതാവ് പിടിയിൽ

ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി കാറിൽ പോകാൻ ശ്രമിക്കവേ ഇവരെ പിന്തുടർന്നാണ് രണ്ടേകാൽ കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്റെ ഡ്രൈവർ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. യന്ത്രം ഇറക്കുമതി ചെയ്തത് എറണാകുളം തുരുത്തുമ്മേൽ എൻറർ പ്രൈസസായിരുന്നു. നാട്ടിൽ ലഭ്യമാകുന്ന ഇറച്ചിവെട്ട് യന്ത്രം എന്തിനാണ് പുറത്ത് നിന്ന് കൊണ്ടുവരുന്നതെന്ന സംശയമാണ് റെയ്ഡിലേക്ക് നയിച്ചത്.

Story Highlights: shabin is innocent says Muslim league leader ibrahimkutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here