Advertisement

പിണറായി വിജയന്‍ ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് തന്നെ ഞെട്ടിച്ചുവെന്ന തരത്തിലുള്ള സ്റ്റാലിന്റെ പ്രസ്താവന വ്യാജം

April 28, 2022
2 minutes Read

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

പിണറായി വിജയന്‍ ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് തന്നെ ഞെട്ടിച്ചുവെന്നും, മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പിണറായി വിജയനെ ക്ഷണിച്ചിരുന്നുവെങ്കിലും ഇത്തവണ ക്ഷണിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞതായാണ് പ്രചരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണ്. സ്റ്റാലില്‍ ഇത്തരത്തിലൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഏപ്രില്‍ ഒന്നിന് ഡല്‍ഹിയിലും തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും സ്റ്റാലിന്‍ ഇടതുപക്ഷത്തെയും പിണറായിയേയും പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നടത്തിയെങ്കിലും എതിരായി ഒന്നും പറഞ്ഞിരുന്നില്ല.

Story Highlights: Stalin’s statement that Pinarayi Vijayan had a secret meeting with the RSS was a hoax; fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top