കൊവിഡ് പരോള്‍; ടി.പി.വധക്കേസ് പ്രതികളുടേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി

കൊവിഡ് കാലത്ത് പരോള്‍ അനുവദിച്ച പ്രതികള്‍ ജയിലില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രികോടതി നിര്‍ദേശം നല്‍കി.
രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം. കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ കാലാവധി നീട്ടണമെന്നായിരുന്നു ആവശ്യം. ടി.പി.വധക്കേസ് പ്രതികളുടേത് ഉള്‍പ്പെടെ ഒരു കൂട്ടം തടവുകാരുടെ ഹര്‍ജികള്‍ ഉള്‍പ്പെടെ തള്ളി. പരോള്‍ അവകാശമല്ല, പ്രത്യേക സാഹചര്യത്തിലാണ് നല്‍കിയതെന്ന് സുപ്രികോടതി പറഞ്ഞു.
ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ.രജീഷ്, കെ.സി.രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത്എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികൾ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ജയിലിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വർഷത്തിന് മുകളിൽ തടവുശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്. ഇതോടെ 350 ഓളം തടവുപുള്ളികൾക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരും.
Story Highlights: covid Parole; The Supreme Court has rejected the pleas of the accused in the TP murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here