Advertisement

ധവാൽ കുൽക്കർണിയെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

April 29, 2022
1 minute Read

വെറ്ററൻ പേസർ ധവാൽ കുൽക്കർണിയെ ടീമിലെത്തിച്ച് ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ്. ലേലത്തിൽ ടീമിലെത്തിച്ച പേസർമാരുടെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് മുൻപ് മുംബൈയിൽ കളിച്ച താരത്തെ ഫ്രാഞ്ചൈസി തിരികെ വിളിച്ചത്. പരിശീലന സെഷനുകളിൽ നല്ല പ്രകടനം നടത്തിയാൽ താരത്തെ ഇനിയുള്ള മത്സരങ്ങളിൽ കളിപ്പിച്ചേക്കും. ഈ സീസണിലെ ഐപിഎലിൽ കമൻ്ററി പാനലിലായിരുന്നു ധവാൽ കുൽക്കർണി.

ലേലത്തിലെ പദ്ധതികളെല്ലാം തകിടംമറിഞ്ഞ മുംബൈക്കായി വളരെ മോശം പ്രകടനമാണ് പേസർമാർ നടത്തുന്നത്. ജസ്പ്രീത് ബുംറ മോശം ഫോമിലാണ്. ജയദേവ് ഉനദ്കട്ട്, ബേസിൽ തമ്പി, ഡാനിയൽ സാംസ്, തൈമൽ മിൽസ് എന്നിവരൊക്കെ നിരാശപ്പെടുത്തുന്നു. കളിച്ച എട്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈയുടെ ഏറ്റവും മോശം സീസൺ ആണിത്.

2008 മുതൽ 2013 വരെ മുംബൈ ഇന്ത്യൻസിൽ കളിച്ച കുൽക്കർണി പിന്നീട് രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനായി ആകെ 92 മത്സരങ്ങൾ കളിച്ച താരം 86 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 2020, 21 സീസണുകളിൽ മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തിയ താരം വെറും ഒരു മത്സരത്തിൽ മാത്രമാണ് കളിച്ചത്. എന്നാൽ, ഇക്കുറി കുൽക്കർണിയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കുൽക്കർണിയെ ടീമിൽ ഉൾപ്പെടുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 33 വയസുകാരനായ താരത്തിൻ്റെ മത്സരപരിചയം ഉപയോഗപ്പെടുത്താമെന്നാണ് മുംബൈ ഇന്ത്യൻസിൻ്റെ കണക്കുകൂട്ടൽ.

Story Highlights: dhawal kulkarni mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top