Advertisement

തമിഴ്നാട് പ്രീമിയർ ലീഗ് ജൂണിൽ ആരംഭിക്കും

April 29, 2022
Google News 1 minute Read

തമിഴ്നാട് പ്രീമിയർ ലീഗിൻ്റെ ആറാമത് എഡിഷൻ ജൂൺ മാസത്തിൽ ആരംഭിക്കും. ജൂൺ 23 മുതൽ ജൂലായ് 31 വരെയാവും ടൂർണമെൻ്റ്. 28 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് മത്സരങ്ങളും ടൂർണമെൻ്റിൽ ഉണ്ടാവും. ഓരോ ടീമിനും ഏഴ് വീതം ഗ്രൂപ്പ് മത്സരങ്ങളാവും ഉണ്ടാവുക. പോയിൻ്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാർ പ്ലേ ഓഫ് കളിക്കും. ചെപ്പോക്ക് സൂപ്പർ ഗില്ലീസ് ആണ് നിലവിലെ ചാമ്പ്യന്മാർ.

ആകെ അഞ്ച് വേദികളിലായാണ് മത്സരങ്ങൾ. തിരുനൽവേലി, ചെന്നൈ ചെപ്പോക്ക്, ദിണ്ടിഗൽ എന്നീ മുൻ വേദികൾക്കൊപ്പം കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിലും ഇക്കുറി മത്സരങ്ങളുണ്ടാവും. ചെപ്പോക്ക് സൂപ്പർ ഗില്ലീസും നെല്ലായ് റോയൽ കിംഗ്സും തമ്മിൽ തിരുനൽവേലിയിലാണ് ആദ്യ മത്സരം.

Story Highlights: tamilnadu premier league june

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here