തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം മതിയെന്ന് നേതൃത്വം

തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് നേതൃത്വം. എന്നാല്‍ജില്ലയിലെ നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ കെപിസിസി നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളുവെന്ന്ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും സാന്നിധ്യത്തില്‍ ഇന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ചേരും. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും.
പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസിനെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍
കെപിസിസി നേതൃത്വം ഏകപക്ഷീയമായി ശ്രമിക്കുന്നുവെന്നാരോപിച്ച് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞിരുന്നു. ജില്ലയിലെ നേതാക്കളോട് കൂടിയാലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ പ്രവര്‍ത്തിക്കാനും അവരേ ഉണ്ടാകു എന്ന് നേതാക്കള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും വരെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പോര് വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളൂവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
തൃക്കാക്കരയില്‍ സില്‍വര്‍ ലൈന്‍ സര്‍ക്കാരിനെ തിരിഞ്ഞ് കൊത്തും. വീട് കയറി രാഷ്ട്രീയം പറഞ്ഞായിരിക്കും പ്രചരണം. കോണ്‍ഗ്രസ് യുഡിഎഫ് സംസ്ഥാന നേതാക്കള്‍ തൃക്കാക്കരയില്‍ പ്രചരണത്തിനിറങ്ങും.
Read Also : സ്വര്‍ണക്കടത്ത്; ലീഗ് നേതാവിന്റെ മകന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്ന് ഡിസിസി പ്രസിഡന്റ്
കെപിസിസി നിര്‍ദേശ പ്രകാരമുള്ള എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും.സംഘടനാ പ്രവര്‍ത്തന ചര്‍ച്ചകളും സമര പരിപാടികളുടെ ആസൂത്രണവുമാണ് മുഖ്യ അജണ്ട. കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.
Story Highlights: trikkakkara by election congress candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here