Advertisement

വെറുമൊരു വളർത്തുനായയല്ല; ഇന്ന് ലോകമറിയുന്ന ഷെഫ്…

April 30, 2022
Google News 3 minutes Read

പാചകം ഒരു കല തന്നെയാണ്. രുചികൂട്ടിനുള്ളിൽ എല്ലാ മനുഷ്യരെയും ഒരുമിപ്പിക്കുന്ന മായാജാലം. നമുക്ക് ഇഷ്ടമുള്ള പാചകക്കാർ ഉണ്ട്. വീട്ടിൽ തന്നെ അമ്മയും അച്ഛനുമെല്ലാം നല്ല പാചകക്കാരാകാം. എന്നാൽ ഇന്ന് പരിചയപെടുത്തുന്നത് വ്യത്യസ്തനായ ഒരു പാചകക്കാരനെയാണ്. ഒരു വളർത്തുനായ ലോകമറിയുന്ന സൂപ്പർ ഷെഫ് ആയി മാറിയ കഥ. പിറന്നാൾ കേക്ക് മുതൽ ഉടമസ്ഥർക്കുള്ള ലഞ്ച് വരെ ഈ മിടുക്കൻ തയ്യാറാക്കും. ഇതുമാത്രമല്ല, ബ്രെഡ്, പാസ്ത, ഡെസേർട്ട്സ്, സാലഡ്സ് അങ്ങനെ തുടങ്ങി പല വെറൈറ്റീസ് ഈ മിടുക്കന്റെ കയ്യിലുണ്ട്. യുഎസ്എയിൽ ഗോൾഡൻ റിട്രീവൻ ഇനത്തിൽപ്പെട്ട നായ ഷെഫ് ബാഡ്ജർ ആയ കഥയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. കുക്കിങ് വിത്ത് ബാഡ്ജർ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുന്ന പാചക വിഡിയോയിലൂടെയാണ് ഈ പെറ്റ്ഷെഫ് പ്രശസ്തനായത്.

‘അച്ഛൻ വർക്ക് ഫ്രം ഹോം ഉള്ള ദിവസങ്ങളിൽ അദ്ദേഹം സ്ഥിരമായി പലഹാരങ്ങൾ ആവശ്യപ്പെടാറുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ്‌ ഇൻസ്റ്റാഗ്രാമിൽ ഷെഫ് ബാഡ്ജറിന്റെ വീഡിയോ പങ്കുവെച്ചത്. ഇതിനകം തന്നെ ബാഡ്ജറിന്റെ ‘കുക്കിങ്’ വിഡിയോ രണ്ടുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോ പുറത്തിറങ്ങിയതോടെ ബാഡ്ജറിന് നിരവധി ആരാധകരുമായി. വിഡിയോയിൽ യജമാനന് പ്രിയപ്പെട്ട കപ്പ് കേക്ക് പോലെയുള്ള പലഹാരം ആണ് ഷെഫ് ബാഡ്ജർ ‘ഉണ്ടാക്കിയത്’. ബാഡ്ജർ തന്നെയാണ് മാവു കുഴച്ച് അത് പേപ്പർ കപ്പുകളിൽ നിറച്ച് ബേക്ക് ചെയ്തെടുക്കുന്നതുമെല്ലാം. ഏറെ കൗതുകത്തോടെയാണ് ഈ വീഡിയോ ആളുകൾ സ്വീകരിച്ചത്.

വളർത്തുനായ ആയതുകൊണ്ട് അടുക്കളയിൽ കയറുന്നത് വിലക്കണം എന്ന് പറയുന്നവർ ബാഡ്ജറിന്റെ വീഡിയോ കാണണം. ഷെഫ്ക്യാപ്പും ഗ്ലൗസുമൊക്കെയണിഞ്ഞ് വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയില്ലാതെയാണ് ബാഡ്ജർ പാചകം ചെയ്യുന്നത്. കേക്ക് ബേക്കിങ് മാത്രമല്ല നല്ല കിടിലൻ വിഭവങ്ങൾ വേറെയും ബാഡ്ജറിന്റെ കയ്യിലുണ്ട്. നിരവധി ഭക്ഷണപ്രേമികളും മൃഗസ്നേഹികളും ബാഡ്ജറിന്റെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്നുണ്ട്. ബാഡ്ജറിന്റെ ആറ്റിറ്റ്യൂഡ് വളരെയിഷ്ടപ്പെട്ടെന്നും ആളുകൾ കമന്റുകൾ നൽകി.

Story Highlights: chef badger wins your heart with his culinary skills

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here