പത്തുവയസുകാരിയായ മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാർ കുറ്റക്കാരനെന്ന് കോടതി

പത്തുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡെപ്യൂട്ടി തഹസിൽദാർ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി. ശിക്ഷ ചൊവ്വാഴ്‌ച വിധിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്‌ജി കെ.വി. രജനീഷാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പീഡനത്തിനിരയായ കുട്ടി പഠിക്കാൻ മിടുക്കിയായിരുന്നു. പെൺകുട്ടി പഠനത്തിൽ നിന്ന് പിന്നോട്ടു പോയത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചർ കുട്ടിയോട് കാര്യങ്ങൾ അന്വേഷിക്കുകയും കുട്ടി പിതാവിൽ നിന്നുണ്ടായ ശാരീരിക ഉപദ്രവങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. ഹെഡ്‌മിസ്ട്രസിന്റെയും സ്‌കൂൾ കൗൺസിലറുടെയും ഇടപെടലില്‍ പാങ്ങോട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
Read Also : ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും പത്തൊൻപത് സാക്ഷികളെയാണ് വിസ്‌തരിച്ചത്. തെളിവായി 20ൽ അധികം രേഖകളാണ് കോടതിയിൽ ഹാജരാക്കിയത്.
Story Highlights: father abuses his 10-year-old daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here