Advertisement

കെഎസ്ആർടിസി ശമ്പള വിതരണം; പ്രതിസന്ധി മുൻകൂട്ടി കണ്ട് സർക്കാരിനോട് സഹായമഭ്യർഥിച്ച് ഗതാഗത വകുപ്പ്

April 30, 2022
1 minute Read
ksrtc salary crisis

കെഎസ്ആർടിസി ശമ്പള വിതരണ പ്രതിസന്ധി മുൻകൂട്ടി കണ്ട് സർക്കാരിനോട് സഹായമഭ്യർഥിച്ച് ഗതാഗത വകുപ്പ്. 65 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ മാസം 30 കോടി രൂപയാണ് സർക്കാർ സഹായമായി നൽകിയിരുന്നത്. ( ksrtc salary crisis )

കെ.എസ്.ആർ.ടിസിയിലെ സാമ്പത്തിക പ്രതിസന്ധി മുൻ മാസങ്ങളേക്കാൾ രൂക്ഷമാണ്.ശമ്പളം നൽകാൻ പണമുണ്ടാകില്ലെന്ന് നേരത്തേ തന്നെ വിലയിരുത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് ശമ്പളം നൽകാൻ ഗതാഗത വകുപ്പ് വീണ്ടും സർക്കാരിനോട് പണം അഭ്യർഥിച്ചത്.65 കോടി രൂപ അനുവദിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ മാസം 75 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ 30 കോടി രൂപ മാത്രമാണ് ധന വകുപ്പ് അനുവദിച്ചത്.45 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പളം വിതരണം നടത്തിയത്.ഈ മാസം 5 ന് മുൻപ് ശമ്പളം ലഭിച്ചില്ലെങ്കിൽ 6 മുതൽ പണിമുടക്ക് തുടങ്ങുമെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ നോട്ടിസ് നൽകിയിട്ടുണ്ട്.

പണിമുടക്ക് കൂടി വരുമ്പോഴുണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്താണ് സർക്കാരിന് അടിയന്തിരമായി അപേക്ഷ നൽകിയത്.ധനവകുപ്പ് പണം അനുവദിച്ചാലും കെ.എസ്.ആർ.ടി.വിയുസിടെ അക്കൗണ്ടിലെത്താൻ രണ്ടു ദിവസം സമയമെടുക്കും.81 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടത്.

Story Highlights: ksrtc salary crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top