ഒടുവിൽ അത് സംഭവിച്ചു; ഐപിഎല്ലിൽ മുംബൈയ്ക്ക് ആദ്യ ജയം

2022ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. രാജസ്ഥാൻ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. സൂര്യകുമാർ യാദവാണ് മുംബൈയുടെ വിജയത്തിന് അടിത്തറ പാകിയത്.
എട്ടു മത്സരങ്ങള്‍ക്ക് ശേഷം സീസണിലെ തങ്ങളുടെ ആദ്യ ജയമാണിത്. 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ഇഷാന്‍ കിഷന്‍ താളം കണ്ടെത്തിയതോടെ മുംബൈ ബൗണ്ടറികള്‍ കണ്ടെത്തി. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ചു പന്തില്‍ നിന്നും വെറും രണ്ടു റണ്‍സുമായി മൂന്നാം ഓവറില്‍ മടങ്ങി. വൈകാതെ കിഷനും പുറത്തായി.
അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍ണയുടെയും ഇന്നിങ്‌സുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറുടെ മികവില്‍ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. 52 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ച് ഫോറുമടക്കം 67 റണ്‍സെടുത്ത ബട്ട്‌ലറാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. രവിചന്ദ്രൻ അശ്വിൻ ഒമ്പത് പന്തിൽ 21 റൺസ് നേടി.
Story Highlights: mi with first win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here