Advertisement

പ്ലസ് ടു കെമിസ്ട്രി ഉത്തര സൂചിക; പരിശോധനക്കായി വിദ​ഗ്ധ സമിതി

April 30, 2022
Google News 1 minute Read

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ പോരായ്മയിൽ പരിശോധനയ്ക്കായി വിദ​ഗ്ധ സമിതിയെ നിയമിക്കാൻ തീരുമാനം. അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സർക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ മൂലമാണ് വിദ​ഗ്ധ സമിതിയെ നിയോഗിക്കുന്നത്.

അതേസമയം പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം മൂന്നാം ദിവസവും അധ്യാപകർ ബഹിഷ്ക്കരിച്ചിരുന്നു. കോഴിക്കോട്ടും തിരുവന്തപുരത്തും മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ എത്തിയില്ല. ഉത്തരസൂചികയിലെ അപാതകൾ പരിഹരിക്കാതെ ക്യാമ്പുകളിൽ എത്തില്ലെന്ന് അധ്യാപകർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പിൽ എത്തിയ ശേഷമാണ് മൂല്യനിർണയം ബഹിഷ്‌കരിച്ചത്. നിലവിലെ ഉത്തരസൂചികയെ ആശ്രയിച്ചാൻ 15 മുതൽ 20 മാർക്ക് വരെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുമെന്ന പരാതിയായിരുന്നു അധ്യാപകർ ഉന്നയിച്ചത്.

ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഉത്തരസൂചികയിൽ ഒരു കുഴപ്പവുമില്ലെന്നും മൂല്യനിർണയ ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടി എടുക്കുമെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതെന്നാണെന്ന് പരാതികളുയർന്നിരുന്നിരുന്നു.

Story Highlights: chemistry answer index expert committee for examination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here