ഈ പരാജയം ആരുടെ തലയിൽ വച്ചുകെട്ടും? വൈദ്യുതി പ്രതിസന്ധിയിൽ രാഹുൽ

വൈദ്യുതി പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുടെ പരാജയം ആരുടെ തലയിൽ വച്ചുകെട്ടുമെന്നും, നെഹ്‌റുവിനെയാണോ ജനങ്ങളെയാണോ അതോ സംസ്ഥാനങ്ങളെയാണോ കുറ്റപ്പെടുത്തുക എന്നും രാഹുൽ ചോദിച്ചു.
“പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ ഒന്നുപോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മോദിജി, ഈ വൈദ്യുതി പ്രതിസന്ധിയിൽ നിങ്ങളുടെ പരാജയത്തിന് ആരെയാണ് കുറ്റപ്പെടുത്തുക? നെഹ്‌റു ജിയോ സംസ്ഥാനങ്ങളോ ജനങ്ങളോ?” – രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 2015ൽ പ്രധാനമന്ത്രി മോദി രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം ചെയുന്ന മുൻകാല പ്രസംഗങ്ങൾ സഹിതമാണ് രാഹുലിൻ്റെ ട്വീറ്റ്.
അതേസമയം കൽക്കരി പ്രതിസന്ധിയെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര കൽക്കരി-ഖനി മന്ത്രി പ്രലാദ് ജോഷി രംഗത്ത് വന്നു. വസ്‌തുതകൾ അറിയാതെയാണ് രാഹുൽ സംസാരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
“ഇന്ന് 818 ദശലക്ഷം ടൺ കൽക്കരിയാണ് വിതരണം ചെയ്‌തത്. ആവശ്യാനുസരണം കൽക്കരി, ഊർജ, റെയിൽവേ മന്ത്രാലയങ്ങൾ കൽക്കരി വേഗത്തില്‍ അവശ്യസ്ഥാനത്തെത്തിക്കാൻ പ്രയത്നിക്കുന്നു. വസ്‌തുതകൾ അറിയാതെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നാൽ, എനിക്ക് അദ്ദേഹത്തെ ഒരു വ്യാജ ജ്യോതിഷി എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല” പ്രലാദ് ജോഷി പറഞ്ഞു.
Story Highlights: Whom would you blame now Rahul targets PM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here