കണ്ടക്ടറില്ലാത്ത ബസിന് സർവീസ് അനുമതി നിഷേധിച്ച സംഭവം; പുതിയ പരീക്ഷണ രീതിയെ പ്രോത്സാഹിപ്പിക്കണമെന്ന് ഗതാഗതമന്ത്രി

കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയ പാലക്കാട്ടെ കാടൻകാവിൽ ബസ്സിന്റെ മാതൃക പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോർ വാഹനനിയമ പ്രകാരം ബസ് സർവീസിന് കണ്ടക്ടർ അനിവാര്യമായതിനാൽ നേരത്തെ ഈ ബസിന് സർവീസ് നടത്താൻ അനുമതി നിഷേധിച്ചിരുന്നു. ജനസ്വീകാര്യത ലഭിച്ചെങ്കിലും സർവീസിന് അനുമതി നിഷേധിച്ചതിനെതിരെ നിരവധി പരാതികളാണ് ഉയർന്നുവന്നത്. എന്നാൽ മാതൃകാപരമായ ഒരു പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും നടപടി പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് കണ്ടക്ടറില്ലാതെ പാലക്കാട് സ്വകാര്യ സിഎൻജി ബസ് സർവ്വീസ് ആരംഭിച്ചത്. യാത്രക്കാർ ബസിൽ സ്ഥാപിച്ച ബോക്‌സിൽ യാത്രാ ചാർജ് നിക്ഷേപിച്ച് യാത്ര ചെയ്യാം. പണമില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പണം അടച്ചാൽ മതി എന്നുമായിരുന്നു രീതി.
Read Also : കെഎസ്ആർടിസി യാത്രാനിരക്ക്; വി.ഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി ആന്റണി രാജു
മോട്ടോർ വാഹന നിയമപ്രകാരം ടിക്കറ്റ് നൽകി സർവീസ് നടത്തുമ്പോൾ കണ്ടക്ടർ വേണമെന്നാണ് നിയമം. പക്ഷേ ഈ ബസ്സുടമ ടിക്കറ്റ് നൽകുന്നില്ല. യാത്രക്കാർ പണപ്പെട്ടിയിൽ പണം ഇടുകയാണ് ചെയുന്നത്. ടിക്കറ്റില്ലാത്ത ബസ് ആയതിനാൽ അത്തരം ബസുകൾക്ക് കണ്ടക്ടർ വേണമെന്നില്ല. അതുകൊണ്ട് അവർക്ക് പെർമിറ്റ് നൽകാൻ നിർദേശം നൽകിയതായി ഗാതഗത മന്ത്രി അറിയിച്ചു. കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസിൽ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങൾക്ക് യാത്രക്ക് സൗകര്യം ഒരുക്കുകയാണ് ബസ്സുടമ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Story Highlights: bus without a conductor-antony raju says new method will be supported
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here