Advertisement

ചെന്നൈയിൽ കോളജ് വിദ്യാർത്ഥിനികൾ തമ്മിൽ കൂട്ടത്തല്ല്; വിഡിയോ

May 1, 2022
Google News 1 minute Read

തമിഴ്നാട്ടിലെ ചെന്നൈയിൽ കോളജ് വിദ്യാർത്ഥിനികൾ തമ്മിൽ കൂട്ടത്തല്ല്. രണ്ട് വിദ്യാർത്ഥിനികൾ തമ്മിലുള്ള വാക്കുതർക്കം പിന്നീട് കൂട്ടത്തല്ലായി മാറുകയായിരുന്നു. കഴിഞ്ഞ മാസം 26ന് ചെന്നൈയിലെ വാഷർമാൻപേട്ട് ബസ് സ്റ്റോപ്പിൽ വച്ച് നടന്ന സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിദ്യാർത്ഥിനികൾ ബസ് കാത്ത് നിൽക്കുകയായിരുന്നു. അവിടെ വച്ചാണ് രണ്ട് പേർ തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് അത് കൂട്ടത്തല്ലായി മാറി. നിലത്ത് കിടന്നുരുണ്ടും പരസ്പരം ആക്രമിച്ചുമൊക്കെയായിരുന്നു തല്ല്. അടുത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് ഇവരെ പിടിച്ചുമാറ്റിയത്.

Story Highlights: chennai college students fight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here