ബിജെപിയെ തകർക്കാൻ ഗുജറാത്തിന്റെ പിന്തുണ ആവശ്യമാണ്; ഒരവസരം നൽകണമെന്ന് അരവിന്ദ് കെജ്രിവാൾ

ബിജെപിയെ തകർക്കാൻ ഗുജറാത്തിന്റെ പിന്തുണ ആവശ്യമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാൾ. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഗുജറാത്തിലെ തന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എഎപി നേതാവ്. ബിജെപിയുടെ ധിക്കാരം അവസാനിപ്പിക്കാൻ തനിക്ക് അവസരം നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച കെജ്രിവാൾ ഡൽഹി മോഡൽ ഭരണം സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും പറഞ്ഞു.
പരീക്ഷ പേപ്പർ ചോർച്ചയിൽ ബിജെപി ലോക റെക്കോർഡ് സൃഷ്ടിച്ചെന്ന് പരിഹസിച്ച കെജ്രിവാൾ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമർശിക്കുകയും ചെയ്തു. പരീക്ഷാപേപ്പർ ചോർച്ചയിൽ ഗുജറാത്ത് ബിജെപി വിചിത്രമായ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ചോദ്യപ്പേപ്പർ ചോർച്ചയിൽ അവർ എല്ലാ ലോക റെക്കോർഡുകളും തകർത്തു… ഇന്നലെ ഗിന്നസ് ബുക്ക് റെക്കോർഡ് ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. ഏറ്റവും കൂടുതൽ ചോദ്യ പേപ്പർ ചോർച്ചയുടെ പട്ടികയിൽ ബിജെപിയുടെ പേര് ചേർക്കാൻ പോകുന്നുവെന്നാണ് എനിക്ക് കിട്ടിയ വിവരം. കെജ്രിവാൾ പരിഹസിച്ചു.
ഗുജറാത്തിൽ ഡൽഹി മാതൃകാ വിദ്യാഭ്യാസം ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്യുകയാണ്. എന്തായാലും ജനങ്ങൾ വോട്ട് ചെയ്യുന്നു. തനിക്ക് ഗുജറാത്തിൽ ഒരവസരം നൽകണമെന്നും പരാജയപ്പെട്ടാൽ ഇതേ വോട്ട് ചെയ്ത ജനങ്ങൾക്ക് തങ്ങളെ പുറത്താക്കാമെന്നും കെജ്‌രിവാൾ പൊതുറാലിയിൽ പറഞ്ഞു.
Read Also : കുൽഗാമിൽ ലഷ്‌കർ ഹൈബ്രിഡ് ഭീകരൻ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു
കഴിഞ്ഞ ഏഴ് വർഷമായി ഡൽഹിയിലെ വിദ്യാഭ്യാസ മേഖലയിൽ എഎപി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വിവരിച്ച കെജ്‌രിവാൾ, നിലവിൽ 4 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഡൽഹി സർക്കാർ സ്‌കൂളുകളിൽ ചേർന്നിട്ടുണ്ടെന്ന് അവകാശപ്പെട്ടു. ഗുജറാത്തിലെ സ്‌കൂളുകളാകട്ടെ, പല ക്ലാസുകളിലും വേണ്ടത്ര അധ്യാപകരില്ലെന്നും ശോച്യാവസ്ഥയിലാണെന്നും എഎപി നേതാവ് ആരോപിച്ചു.
Story Highlights: kejriwal says he needed support of gujarat to defeat bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here