ലയ മരിയയിലൂടെ ഡിവൈഎഫ്‌ഐ സംവദിക്കുന്നത് ചേര്‍ത്തുനിര്‍ത്തലിന്റെ രാഷ്ട്രീയം; കെ കെ ശൈലജ

ട്രാന്‍സ് വുമണ്‍ ലയ മരിയ ജെയ്‌സണെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് കെ കെ ശൈലജ എംഎല്‍എ. ലയ മരിയയിലൂടെ ഡിവൈഎഫ്‌ഐ സംവദിക്കുന്നത് ചേര്‍ത്തുനിര്‍ത്തലിന്റെ രാഷ്ട്രീയമാണെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തെ യുവത്വത്തിന്റെ, സമരോത്സുകതയുടെ അടയാളമായി വളര്‍ന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ. വര്‍ഗ്ഗീയ രാഷ്ട്രീയ കക്ഷികള്‍ വിഭജന രാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുമ്പോള്‍ ഡിവൈഎഫ്‌ഐ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെ മുദ്രാവാക്യമാണെന്നും കെ കെ ശൈലജ കുറിച്ചു.
കെ കെ ശൈലജയുടെ വാക്കുകള്‍;
ഇന്ത്യന്‍ യുവത്വത്തിന്റെ കരുത്തുറ്റ സമര സംഘടനയാണ് ഡിവൈഎഫ്‌ഐ. രാഷ്ട്രീയ മുദ്രാവാക്യങ്ങളടയാളപ്പെടുത്തിയും, സാമൂഹ്യ പ്രതിബദ്ധതയുടെയും സേവന സന്നദ്ധതയുടെയും പുതിയ മുദ്രാവാക്യങ്ങളുയര്‍ത്തിയും ഇന്ത്യയിലാകെ യുവത്വത്തിന്റെ സമരോത്സുകതയുടെ അടയാളമായി വളര്‍ന്ന ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ക്ക് അഭിവാദ്യങ്ങള്‍.
ലിയ മരിയ ജെയ്‌സണിലൂടെ ഡിവൈഎഫ്‌ഐ ഈ സമൂഹത്തോട് സംവദിക്കുന്നത് ചേര്‍ത്ത് നിര്‍ത്തലിന്റെ രാഷ്ട്രീയമാണ്. രാജ്യത്തിന്റെ പല കോണുകളില്‍ വര്‍ഗ്ഗീയ രാഷ്ട്രീയ കക്ഷികള്‍ വിഭജന രാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുമ്പോള്‍ ഡിവൈഎഫ്‌ഐ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെ മുദ്രാവാക്യം ഏറെ പ്രസക്തമാണ്. ഇന്ത്യന്‍ യുവത്വത്തിന്റെ സമര സംഘടന ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങള്‍..
Read Also : വി വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; സെക്രട്ടറിയായി വി കെ സനോജ് തുടരും
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് ലയ മരിയ ജെയ്‌സണ്‍. ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിയിലെ അംഗമായിരിക്കെയാണ് ലയ സംസ്ഥാന കമ്മിറ്റിയിലേക്കെത്തുന്നത്. പുതിയ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയായി വികെ സനോജ് തന്നെ തുടരും. എസ് ആര്‍ അരുണ്‍ ബാബുവിനെ ട്രഷററായി തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ നടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Story Highlights: kk shylaja mla about laya maria jaison in dyfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here