പെട്രോളടിച്ച ശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കി മുങ്ങിയ വിരുതന്മാർ കുടുങ്ങി

പെട്രോളടിച്ച ശേഷം പമ്പിലെ ജീവനക്കാരനെ ആക്രമിച്ച് പണമടങ്ങിയ ബാഗ് കൈക്കലാക്കി മുങ്ങിയ വിരുതന്മാർ കുടുങ്ങി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടിവീട്ടിൽ മുഹമ്മദ് ആക്കിബ് (23), ചെട്ടിപ്പടി അരയന്റെ പുരയ്ക്കൽവീട്ടിൽ മുഹമ്മദ് വാസിം (31), ചെട്ടിപ്പടി പക്കർക്കാന്റെ പുരയ്ക്കൽവീട്ടിൽ സഫ്വാൻ (28) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തത്.
Read Also : 22 രൂപക്ക് പമ്പിലെത്തുന്ന പെട്രോളിന്റെ വില്പന വില മൂന്നിരട്ടിയിൽ അധികമാവുന്നത് എങ്ങനെ?; [24 Explainer]
കഴിഞ്ഞ 20-ാംതീയതി രാത്രി രണ്ടരയോടെ കോട്ടായിയിലുള്ള പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. മൂന്ന് പേർ ബൈക്കിലെത്തിയ ശേഷം അഞ്ഞൂറുരൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പമ്പിൽ പണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുത്ത് പോവുകയായിരുന്നു. പെട്രോളടിച്ച പണവും ഇവർ കൊടുത്തിരുന്നില്ല. ഇവരെ തടയാൻ ശ്രമിച്ച ജീവനക്കാരനും മർദ്ദനമേറ്റിരുന്നു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽപ്പോയി.
പൊലീസിന്റെ അന്വേഷണത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ട്രെയിനിൽ മംഗലാപുരത്തേക്ക് രക്ഷപെടാനുളള ശ്രമത്തിലായിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴ് മോഷണക്കേസുകളുടെ ചുരുളഴിയിക്കാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.
Story Highlights: Man arrested for stealing money from petrol pump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here