പൊലീസ് നടപടിയില്‍ തെറ്റില്ല, പി സി ജോര്‍ജ് പ്രസ്താവന പിന്‍വലിക്കണമായിരുന്നു: രമേശ് ചെന്നിത്തല

വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല. വിദ്വേഷ പരാമര്‍ശം പി സി ജോര്‍ജില്‍ നിന്നുണ്ടായെങ്കില്‍ 153 എ തന്നെയെ പൊലീസിന് ചുമത്താന്‍ സാധിക്കൂ. ഇത് ജാമ്യമില്ലാ വകുപ്പാണ്. പി സി ജോര്‍ജ് തെറ്റ് ചെയ്‌തെങ്കില്‍ നിയമനടപടി നേരിടുക തന്നെ വേണമെന്ന് രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു.
‘നിരവധി തവണ എംഎല്‍എയായിരുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി സി ജോര്‍ജ് വിദ്വേഷം പരത്തുന്ന പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ഒരു നേതാവ് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെയാണ് സംസാരിക്കേണ്ടത്. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പി സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയുകയായിരുന്നു വേണ്ടത്’. രമേശ് ചെന്നിത്തല പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
Story Highlights: ramesh chennithala supports police action against pc george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here