പി സി ജോർജിന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ല; വെള്ളാപ്പള്ളി നടേശൻ

പി സി ജോർജിന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. പി സി ജോർജ് ഇതിന് മുമ്പും ഇത്തരം പരാമർശം നടത്തിയിട്ടുണ്ട്. പി സി ജോർജ് ആരെയാണ് അധിക്ഷേപിക്കുന്നതെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
മത വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിനെ ഉപാധികളോടെയാണ് ജാമ്യത്തിൽ വിട്ടത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ജോർജിനെ തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ജോർജിനെ ജാമ്യത്തിൽ വിടുകയായിരുന്നു.
വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൻറെ പേരിലാണ് പി സി ജോർജിനെ അറസ്റ്റ് ചെയതത്. ‘മുസ്ലിം തീവ്രവാദികള്‍ക്ക് പിണറായി കൊടുത്ത പെരുന്നാള്‍ സമ്മാനമാണ് പി സി ജോര്‍ജിന്റെ അറസ്റ്റ്. എന്നാല്‍ പരമോന്നത നീതിപീഠം ആ സമ്മാനം എന്റേതാക്കി മാറ്റി. പിണറായി വിജയന്‍ ഇരുട്ടത്ത് അടിയും കിട്ടി ഇരിപ്പുണ്ട്. മാധ്യമങ്ങള്‍ പക്ഷം പിടിച്ച് സംസാരിക്കരുതെന്നും പി സി ജോര്‍ജ് പറഞ്ഞു.
Read Also : ഫോണ്‍ വിളിച്ചാല്‍ വരുമായിരുന്നല്ലോ; കൊലപ്പുള്ളിയെപ്പോലെ പിടിച്ചുകൊണ്ടുവന്നത് എന്തിനാണ്?; പി സി ജോര്‍ജ്
ജാമ്യം ലഭിച്ചിട്ടും ഹിന്ദു മഹാസമ്മേളനത്തിലെ വിവാദപ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ആവശ്യമില്ലാത്ത പ്രസംഗം നടത്തിയിട്ടില്ല. ഒരു കാരണവശാലം സാക്ഷിയെ സ്വാധീനിക്കരുത് വിവാദത്തിന്റെ കാര്യത്തില്‍ ഇടപെടരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം തന്നിരിക്കുന്നത്, എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ പറയുകയുള്ളൂ. എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിലുറച്ച് നില്‍ക്കുന്നവനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നിന്നിറങ്ങിയതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights: Vellapally Natesan against PC George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here