Advertisement

തൃക്കാക്കരയിലെ പ്രധാന വിഷയം സില്‍വര്‍ലൈന്‍ തന്നെ; കോണ്‍ഗ്രസ് നിലപാട് പറഞ്ഞ് ബെന്നി ബഹനാന്‍

May 2, 2022
Google News 2 minutes Read

തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ബെന്നി ബഹനാന്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് ബെന്നി ബഹനാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നാളെ കോണ്‍ഗ്രസ് ചര്‍ച്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. (benny behannan on thrikkakkara byelection)

എന്നാല്‍ സില്‍വര്‍ലൈന്‍ വിഷയം തങ്ങള്‍ക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ വലിയ സ്വീകാര്യതയുണ്ടെന്നും തൃക്കാക്കര ഇത്തവണ ചരിത്രം തിരുത്തുമെന്നും എം സ്വരാജ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : ചോരുക ആരുടെ വോട്ട്?; തൃക്കാക്കരയില്‍ ബദലാകാന്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും കൈകോര്‍ത്തേക്കും

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് തൃക്കാക്കര എന്ന് പറയുന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണെന്നാണ് സ്വരാജിന്റെ നിലപാട്. ഓരോ സമയത്തേയും ഓരോ പ്രദേശത്തേയും രാഷ്ട്രീയ സാഹചര്യങ്ങളാണ് നിര്‍ണായകം. വികസനത്തിനാകും തൃക്കാക്കര വോട്ടുചെയ്യുക. കെ റെയിലന്റെ വലിയ ഗുണഭോക്താക്കളാണ് തൃക്കാക്കരക്കാര്‍. കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും തൃക്കാക്കരയില്‍ നിന്ന് ഇതുവരെ അപസ്വരങ്ങള്‍ ഉയര്‍ന്നിട്ടില്ല. തൃക്കാക്കര വികസനത്തിനൊപ്പമാണ്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് സജ്ജരാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

മെയ് 31നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്.

Story Highlights: benny behannan on thrikkakkara byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here