സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിൽ

സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിൽ. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ-സഞ്ജീവനി എന്നിവ ബഹിഷ്കരിക്കാൻ തീരുമാനമായി. ശമ്പള വർധന, അലവൻസ്, പ്രമോഷൻ എന്നിവയിൽ പരിഹാരമുണ്ടാക്കുമെന്ന് ഡോക്ടർമാർക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല എന്നാണ് ആരോപണം. രോഗ പരിചരണത്തെ ബാധിക്കാതെയുള്ള നിസ്സഹകരണ സമരമാണ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഡോക്ടർമാർ നില്പ് സമരം നടത്തിയിരുന്നു. 15ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ സമരം നിർത്തി. അന്ന് ആരോഗ്യമന്ത്രി ചില ഉറപ്പുകൾ നൽകിയിരുന്നു. ഈ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം.
Story Highlights: government doctors strike again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here