Advertisement

ഡ്രഡ്ജർ ഇടപാട് : സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

May 2, 2022
1 minute Read
jacob thomas supreme court

ഡ്രഡ്ജർ ഇടപാടുമായി ബന്ധപ്പെട്ട് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ( jacob thomas supreme court )

അന്വേഷണം പൂർത്തിയാക്കാൻ പോലും അനുവദിക്കാത്ത നടപടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. പോർട്ട് ഡയറക്ടർ ആയിരിക്കെ, ടെക്‌നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിന് ജേക്കബ് തോമസ് ഒത്താശ ചെയ്‌തെന്നാണ് വിജിലൻസ് ആരോപണം.

കേസ് റദ്ദാക്കിയതിനെതിരെ നേരത്തെ പൊതുപ്രവർത്തകനായ സത്യൻ നരവൂർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ ജേക്കബ് തോമസിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

Story Highlights: jacob thomas supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top