കെ സുധാകരനെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിന് സസ്പൻഷൻ; പാർട്ടിക്കുള്ളിൽ എതിർപ്പ്

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽകിഫിലിൻ്റെ സസ്പൻഷനിൽ സംഘടനയ്ക്കുള്ളിൽ അമർഷം പുകയുന്നു. നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കൾ കോഴിക്കോട് ഡിസിസിയ്ക്ക് കത്തയച്ചു. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പുകഴ്ത്തിയ കെ സുധാകരനെ വിമർശിച്ചതിനാണ് ദുൽകിഫിലിനെതിരെ നടപടിയെടുത്തത്.
ഈ കഴിഞ്ഞ 27ന് കോൺഗ്രസ് അധ്യക്ഷൻ കോഴിക്കോടെത്തി കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ചെയ്യുന്നത് മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞത്. അതിനെതിരെയാണ് ദുൽകിഫിൽ ഫേസ്ബുക്ക് കുറിപ്പെഴുതിയത്.
കൃപേഷിനെയും ശരത് ലാലിനെയുമൊക്കെ കൊലപ്പെടുത്തിയവർ അതൊക്കെ മറച്ചുവെക്കാനാണ് ഇതൊക്കെ ചെയ്യുന്നത്. അവരിൽ നിന്നൊന്നും മാതൃകയാക്കാനില്ല എന്നാണ് അദ്ദേഹം കുറിച്ചത്. തുടർന്നാണ് ദുൽകിഫിലിനെ സസ്പൻഡ് ചെയ്തത്.
Story Highlights: k sudhakaran youth congress suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here