സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ പുറത്ത്

മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങൾ ചിതറിക്കിടക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. പരിഭ്രാന്തരായ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.(Panic Moments From SpiceJet Aircraft Amid Severe Turbulence)
ആകാശച്ചുഴിയിൽ പെട്ട് വിമാനം ആടിയുലഞ്ഞപ്പോൾ മുകളിലിരുന്ന ബാഗുകൾ ഉൾപ്പെടെ താഴെ വീണ് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 17ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ പത്ത് പേരുടെ പരുക്ക് സാരമുള്ളതായാണ് റിപ്പോർട്ട്.
അതേസമയം മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം ആടിയുലഞ്ഞതെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്‌പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്.
Story Highlights: Panic Moments From SpiceJet Aircraft Amid Severe Turbulence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here