Advertisement

പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം; ഉത്തര സൂചിക പുനഃപരിശോധിക്കും

May 2, 2022
Google News 1 minute Read
plus two chemistry exam revaluation

പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഉത്തരസൂചിക നാളെ പുനഃപരിശോധിച്ചേക്കും. മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ നിന്ന് രണ്ട് അധ്യാപകര്‍ക്ക് വീതമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാത്ത അധ്യാപകര്‍ക്കാണ് അറിയിപ്പ് ലഭിച്ചതെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.

ഉത്തരസൂചികയിലെ പോരായ്മയില്‍ പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്.

അതേസമയം പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം മൂന്നാം ദിവസമായ ഇന്നലെയും അധ്യാപകര്‍ ബഹിഷ്‌ക്കരിച്ചിരുന്നു. കോഴിക്കോട്ടും തിരുവന്തപുരത്തും മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അധ്യാപകര്‍ എത്തിയിരുന്നില്ല. ഉത്തരസൂചികയിലെ അപാതകള്‍ പരിഹരിക്കാതെ ക്യാമ്പുകളില്‍ എത്തില്ലെന്ന് അധ്യാപകര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പില്‍ എത്തിയ ശേഷമാണ് മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. നിലവിലെ ഉത്തരസൂചികയെ ആശ്രയിച്ചാന്‍ 15 മുതല്‍ 20 മാര്‍ക്ക് വരെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുമെന്ന പരാതിയായിരുന്നു അധ്യാപകര്‍ ഉന്നയിച്ചത്.

Read Also : “ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

ഉത്തരസൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഉത്തരസൂചികയില്‍ ഒരു കുഴപ്പവുമില്ലെന്നും മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി എടുക്കുമെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

Story Highlights: plus two chemistry exam revaluation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here