Advertisement

ഫൈനൽ പോരിൽ കേരളവും ബംഗാളും ബലാബലം; ആദ്യ പകുതി ഗോൾ രഹിതം

May 2, 2022
Google News 1 minute Read

സന്തോഷ് ട്രോഫി ഫൈനലിൽ പോരിൽ കേരളവും ബംഗാളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൻ്റെ ആദ്യ പകുതി പിന്നീടുമ്പോൾ ഇരു ടീമിനും ഗോൾ നേടാൻ സാധിച്ചിട്ടില്ല. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിന് തിരിച്ചടിയാകുന്നത്.

കളിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കിയത് കേരളമാണ്. എന്നാൽ പന്തടക്കത്തിൽ ബംഗാളിനാണ് മുൻതൂക്കം. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോള്‍ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കിയിരുന്നു. കേരളത്തിന്റെ 15–ാം ഫൈനലാണിത്. മറുവശത്ത് 33–ാം കിരീടം ലക്ഷ്യമിട്ടാണ് ബംഗാൾ കളിക്കുന്നത്.

Story Highlights: santoosh trophy live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here