Advertisement

ഉമ തോമസിനെ ഉറപ്പിക്കുമോ? യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നാളെ

May 2, 2022
Google News 2 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നാളെ നടക്കും. അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കാനാണ് നേതൃത്വത്തിന്റെ ആലോചന. മറ്റ് നേതാക്കളെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. തര്‍ക്കങ്ങള്‍ പരമാവധി വേഗത്തില്‍ പരിഹരിച്ച് മുന്നോട്ടുപോകാനാണ് നേതൃത്വം ആലോചിക്കുന്നത്. (udf meeting to fix thrikkakkara election candidate)

അതേസമയം പിണറായി സര്‍ക്കാരിന്റെ ഭരണ വിലയിരുത്തലാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രസ്താവിച്ചു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിലേക്ക് പോകാതെ തന്നെ തീരുമാനമുണ്ടാകും. ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ ലൈന്‍ വിവാദങ്ങടക്കം തുറന്നു കാട്ടിയാക്കും കോണ്‍ഗ്രസ് പ്രചാരണം നടത്തുകയെന്ന് വിഡി സതീശന്‍ പറഞ്ഞു.

Read Also : തൃക്കാക്കരയിലെ പ്രധാന വിഷയം സില്‍വര്‍ലൈന്‍ തന്നെ; കോണ്‍ഗ്രസ് നിലപാട് പറഞ്ഞ് ബെന്നി ബഹനാന്‍

നേരത്തെ തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ബെന്നി ബഹനാന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് ബെന്നി ബഹനാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാളെ കോണ്‍ഗ്രസ് ചര്‍ച്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 31ന് തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം.

Story Highlights: udf meeting to fix thrikkakkara election candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here