ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വിഡി സതീശൻ

പിണറായി സർക്കാരിൻ്റെ ഭരണ വിലയിരുത്തലാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിലേക്ക് പോകാതെ തന്നെ തീരുമാനമുണ്ടാകും. ഉപതെരഞ്ഞെടുപ്പിൽ സിൽവർ ലൈൻ വിവാദങ്ങടക്കം തുറന്നു കാട്ടിയാക്കും കോൺഗ്രസ് പ്രചാരണം നടത്തുകയെന്ന് വിഡി സതീശൻ പറഞ്ഞു.
നേരത്തെ തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ബെന്നി ബഹനാന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് ബെന്നി ബഹനാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാളെ കോണ്‍ഗ്രസ് ചര്‍ച്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 31ന് തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം.
Story Highlights: vd satheesan on byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here