സോളാർ പീഡന കേസ് : സിബിഐ സംഘം ക്ലിഫ് ഹൗസിൽ

സോളാർ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കേസിലാണ് അന്വേഷണം. സിബിഐ സംഘത്തിനൊപ്പം പരാതിക്കാരിയും ക്ലിഫ് ഹൗസിലുണ്ട്.
പ്രത്യേക അനുമതി വാങ്ങിയാണ് സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തിയത്. 2012 ഓഗസ്റ്റ് 19ന് ക്ലിഫ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കൃത്യം നടന്നതായി പറയുന്ന സ്ഥലത്തെത്തിച്ച തെളിവെടുപ്പ് തുടരുകയാണ്. സിബിഐ ഇൻസ്‌പെക്ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ.
കഴിഞ്ഞ ഓഗസ്റ്റ് 17നാണ് തിരുവനന്തപുരം യൂണിറ്റ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ കേസിൽ എഫ്‌ഐആർ സമർപ്പിച്ചത്. ഉമ്മൻചാണ്ടിക്ക് പുറമേ, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഇപ്പോൾ ബിജെപി നേതാവായായ മുൻ കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് എഫ്‌ഐആർ സമർപ്പിച്ചത്.
Story Highlights: cbi cliff house ommen chandy solar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here