Advertisement

ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അവസരം നഷ്ടമാക്കരുത്; ഡാനിഷ് കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

May 3, 2022
Google News 2 minutes Read

ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ പരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോള്‍ ഞങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവര്‍ക്ക് തീര്‍ച്ചയായും നഷ്ടമുണ്ടാകുമെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഡെന്‍മാര്‍ക്ക് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ, ഡെൻമാർക്ക് കിരീടാവകാശി എന്നിവർ ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. ഹരിത സാങ്കേതികവിദ്യകൾ, ശീതീകരണ ശൃംഖലകൾ, മാലിന്യത്തിൽ നിന്ന് സമ്പത്ത്, ഷിപ്പിംഗ്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മഹത്തായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഡാനിഷ് കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.

Read Also : യുക്രൈൻ വിഷയത്തിൽ നരേന്ദ്രമോദിക്ക് നിർണായക പങ്കുവഹിക്കാനാകും; ഡാനിഷ് പ്രധാനമന്ത്രി

ഇന്ത്യയ്‌ക്കും ഡെൻമാർക്കിനും ഇടയിൽ ബന്ധം സ്ഥാപിക്കുന്നതിൽ ബിസിനസ് സമൂഹത്തിൻന്റെ പങ്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ എടുത്തു പറഞ്ഞു. ആരോഗ്യം, തുറമുഖങ്ങൾ, ഷിപ്പിംഗ്, സർക്കുലർ എക്കണോമി, വാട്ടർ മാനേജ്മെന്റ് എന്നീ മേഖലകളിൽ സുപ്രധാനമായ വികസനം ഉണ്ടായി. 200ൽ അധികം ഡാനിഷ് കമ്പനികൾ ഇന്ത്യയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights: Don’t miss chance to invest in India: PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here