Advertisement

തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിനൊപ്പം; ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ വി തോമസ്

May 3, 2022
Google News 2 minutes Read
kv thomas about trikkakkara bypoll

തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിനൊപ്പമെന്ന് കെ വി തോമസ്. താനോ മകളോ മത്സരിക്കാനുദ്ദേശിക്കുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു. ഉമാ തോമസും പി ടിയും തന്റെ അടുത്ത സുഹൃത്തുക്കളായിരുന്നെന്നും പി ടി തോമസ് സഹോദരനെ പോലെയായിരുന്നെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

ജനങ്ങള്‍ തീരുമാനിക്കുന്നതനുസരിച്ചാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിധി നടപ്പിലാകൂ. ജനങ്ങള്‍ക്ക് നല്ല വിവരമുണ്ട്. അവരത്ര മോശക്കാരൊന്നുമല്ലല്ലോ. എന്റെ നിലപാട് വികസനത്തോടൊപ്പമാണ്. കെ റെയിലിന് എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കപ്പെടണം. പക്ഷേ സമരരംഗത്തേക്കിറക്കി പൊലീസുമായി ഏറ്റുമുട്ടുന്നത് വികസനമല്ല. മുഖ്യമന്ത്രിയടക്കം ഇഫ്താര്‍ വിരുന്നിനൊക്കെ ഒരുമിച്ച് കൂടുന്നുണ്ടല്ലോ. ഇവര്‍ക്കൊക്കെ പരസ്പരം സംസാരിച്ച് ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൂടേ. കെ വി തോമസ് ചോദിച്ചു.

Read Also : ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ

‘ജനങ്ങളും പൊലീസും ഏറ്റുമുട്ടുന്ന സാഹചര്യമെന്തിനാണ്? തൃക്കാക്കരയിലെയും കേരളത്തിലെയും മുഴുവന്‍ ജനങ്ങള്‍ വികസനത്തിനൊപ്പമാണ്. ഉമയും പിടി തോമസും എന്റെ സുഹൃത്തുക്കളും സഹോദരനുമാണ്. വികസനത്തില്‍ ഞാന്‍ രാഷ്ട്രീയം കാണുന്നില്ല’. തൃക്കാക്കരയില്‍ താനോ മകളോ മത്സരിക്കാനുദ്ദേശിക്കുന്നില്ലെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: kv thomas about trikkakkara bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here