ഇന്നത്തെ പ്രധാന വാർത്തകൾ (03-05-2022)

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; ‘അമ്മ’ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു ( news round up may 3 )
താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ മാലാ പാര്‍വതിയും സമാന വിഷയത്തില്‍ പ്രതിഷേധിച്ച് അമ്മ ഐസിസിയില്‍ നിന്ന് രാജിവച്ചിരുന്നു.
രാഹുൽ ഗാന്ധി നിശാ ക്ലബിൽ ? ദൃശ്യങ്ങൾ വിവാദമാകുന്നു
രാഹുൽ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് വിവാദം. കാഠ്മണ്ഡു നിശാ ക്ലബിലെ ദ്യശ്യങ്ങളാണ് പുറത്ത് വന്നത്.
സില്‍വര്‍ലൈന്‍ ബദല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍
സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍. നാളെയാണ് ബദല്‍ സംവാദം നിശ്ചയിച്ചിരുന്നത്. ചര്‍ച്ചകള്‍ തുടരും ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടില്ലെന്നും കെ റെയില്‍ വ്യക്തമാക്കി.
സംസ്ഥാനങ്ങളിൽ ആർ വാല്യൂ കുറയുന്നു; കേരളത്തിൽ 1 ശതമാനത്തിൽ താഴെ
കൊവിഡ് വ്യാപന തോത് കണക്കാക്കുന്ന ആർ വാല്യൂ സംസ്ഥാനങ്ങളിൽ കുറയുന്നു. കഴിഞ്ഞ ആഴ്ചയിൽ നിന്ന് ആർ വാല്യൂവിൽ നേരിയ കുറവ് രേഖപ്പെടുത്തി. നിലവിൽ രാജ്യത്തെ ശരാശരി ആർ വാല്യൂ 1.13 ശതമാനമാണ്. 19 സംസ്ഥാനങ്ങളിൽ ആർ വാല്യൂ 1 ശതമാനത്തിന് മുകളിലാണ്. കേരളത്തിൽ ആർ വാല്യു 1 ശതമാനത്തിൽ താഴെയാണെന്നതും ആശ്വാസമാണ്.
വർഗീയവാദികളെ ഒറ്റപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പാളയം ഇമാം വിപി സുഹൈൽ മൗലവി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. പി.സി ജോർജിന്റെ വിദ്വേഷ പരാമർശത്തെ പേരെടുത്ത് പറയാതെ ആയിരുന്നു പാളയം ഇമാമിന്റെ വിമർശനം.
ഷവര്‍മയിലെ വിഷബാധ; ഒരാള്‍ കൂടി കസ്റ്റഡിയില്‍; കൂള്‍ബാര്‍ ഉടമയെ നാട്ടിലെത്തിക്കാന്‍ നീക്കം ഊര്‍ജിതം
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ അഹമ്മദ് ആണ് കസ്റ്റഡിയിലായത്. ഇയാളെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്ത ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടിയാരംഭിച്ചു. കേസില്‍ അറസ്റ്റിലായ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു.
റമദാൻ വ്രത നാളുകൾക്കൊടുവിൽ ഇന്ന് ചെറിയ പെരുന്നാൾ
റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധിയാണ് . ചെറിയ പെരുന്നാള്‍ ഇന്നലെയാരിക്കുമെന്ന് കരുതി അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാസപിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ ഇന്നത്തേക്ക് മാറിയെങ്കിലും ഇന്നലത്തെ അവധി തുടരാൻ തീരുമാനിക്കുകയായിരുന്നു.
Story Highlights: news round up may 3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here