Advertisement

ട്രെയിൻ നിർത്തിയിട്ട് അസി. ലോക്കോപൈലറ്റ് മദ്യപിക്കാൻ പോയി ; പ്രകോപിതരായി യാത്രക്കാർ

May 3, 2022
Google News 2 minutes Read

ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ നിർത്തിയിട്ട് അസി. ലോക്കോപൈലറ്റ് മദ്യപിക്കാൻ പോയതിനെ തുടർന്ന് ഒരു ഒരുമണിക്കൂറോളം ട്രെയിൻ വൈകി. ട്രെയിൻ വൈകിയതിനെ തുടർന്ന് ‌യാത്രക്കാർ പ്രതിഷേധിച്ചു.

സമസ്തിപൂരിൽ നിന്ന് സഹർസയിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഹസൻപൂർ സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് പോകാനായി കുറച്ചുനേരം നിർത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം ട്രെയിനിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കരൺവീർ യാദവ് എജിനിൽ നിന്ന് മുങ്ങുകയായിരുന്നു.

Read Also : അതിവേഗ ചരക്കുവണ്ടികൾ ഒരുങ്ങുന്നു; ആദ്യ ഘട്ടത്തിൽ 25 ട്രെയിനുകൾ

ട്രെയിൻ പോകാനായി സിഗ്നൽ നൽകിയിട്ടും നീങ്ങാത്തതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചു. ഇതിനിടെ, ട്രെയിൻ വൈകിയതിൽ പ്രകോപിതരായ യാത്രക്കാരും രം​ഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ മാർക്കറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട നിലയിൽ ലോക്കോപൈലറ്റിനെ കണ്ടെത്തി. ഗവൺമെന്റ് റെയിൽവേ പൊലീസിനെ (ജിആർപി) വിവരമറിയിച്ചതിനെ തുടർന്ന് ലോക്കോപൈലറ്റിനെ അറസ്റ്റ് ചെയ്തു. ഡിവിഷണൽ റെയിൽവേ മാനേജർ അലോക് അഗർവാൾ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

Story Highlights: Passenger train delayed by an hour as driver gets off to have a drink bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here