Advertisement

കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദര്‍ശനത്തിന് കേരളത്തിലെത്തി

May 3, 2022
Google News 2 minutes Read

കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദര്‍ശനത്തിന് കേരളത്തിലെത്തി. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്മൃതി ഇറാനിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സ്മ്യതി ഇറാനിയെത്തുന്നത്. വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റ് ജനസമ്പര്‍ക്ക പരിപാടികളിലും കേന്ദ്രമന്ത്രി പങ്കെടുക്കും. സ്മാര്‍ട്ട് അംഗനവാടികള്‍ സന്ദര്‍ശിക്കുന്നതടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളതെന്നാണ് വിവരം.

അമേഠിയില്‍ എതിരാളിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലാണ് സ്മ്യതി ഇറാനിയെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ സ്മ്യതി ഇറാനിയുടെ സന്ദര്‍ശനം ദേശീയ തലത്തിലും ശ്രദ്ധേയമാകും.

Story Highlights: union minister smriti irani arrived in kerala to visit wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here