വി പി എന്‍ ഉപയോഗിക്കാറുണ്ടോ? ഇനി മുതല്‍ നിങ്ങളുടെ വിവരങ്ങള്‍ കമ്പനികള്‍ ശേഖരിക്കും; സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വി പി എന്‍) ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീമിന്റേതാണ് നിര്‍ദേശം. ഉപയോക്താക്കളുടെ വിവരങ്ങള്‍ അഞ്ച് വര്‍ഷത്തേക്കെങ്കിലും സൂക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഓരോ ഉപയോക്താവിന്റേയും ഐപി അഡ്രസും യൂസേജ് പാറ്റേണും അടക്കമുള്ളവ ശേഖരിക്കുമെന്നാണ് വിവരം. (VPN companies in India will soon collect your data)
ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ വിപിഎന്‍ പ്രൊവൈഡേഴ്‌സിനും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ജൂലൈ 27 മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. ഉപയോക്താവ് സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുകയോ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുകയോ ചെയ്തതിന് ശേഷവും കമ്പനികള്‍ ഉപയോക്തൃ റെക്കോര്‍ഡുകള്‍ ട്രാക്കുചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്യുമെന്നാണ് വിവരം.
Story Highlights: VPN companies in India will soon collect your data