‘തൃക്കാക്കര ഉപതെരെഞ്ഞടുപ്പ്’; പ്രചാരണത്തിന് എത്തുമെന്ന് മുഖ്യമന്ത്രി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജയം നേടണമെന്ന് മുഖ്യമന്ത്രി അണികള്‍ക്ക് നിർദേശം നൽകി. സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങളിൽ മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. സ്ഥാനാർഥി നിർണയ ചർച്ചകൾ എൽഡിഎഫിൽ പുരോഗമിക്കുകയാണ്. (will come for thrikkakkara campaign says chief minister)
പൊതുസ്വതന്ത്രനെ സിപിഐഎം നിർത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തീർത്ത് പറയാനാവില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ എല്‍ഡിഎഫ് ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജയം യുഡിഎഫിനൊപ്പമായിരിക്കുമെന്ന് ഉമാ തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെങ്കിലും പി ടി തോമസിന്റെ പിന്‍ഗാമിയായിരിക്കും. സ്ഥാനാര്‍ത്ഥി ആരാണെങ്കിലും ജയം യുഡിഎഫിനൊപ്പമായിരിക്കും. സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും ഉമാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: will come for thrikkakkara campaign says chief minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here