ഗർഭച്ഛിദ്ര നിയമഭേദഗതി ചോർന്നു; അന്വേഷണത്തിന് ഉത്തരവിട്ട് യുഎസ് സുപ്രീം കോടതി

യുഎസിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം പിൻവലിക്കുന്ന കരട് നിയമഭേദഗതി റിപ്പോർട്ട് ചോർന്നു. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചു. എന്നാൽ നിയമഭേദഗതി കോടതിയുടെ അന്തിമ തീരുമാനമല്ലെന്ന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് പറഞ്ഞു. റിപ്പോർട്ട് ചോർന്നതിൽ അതൃപ്തി അറിയിച്ച കോടതി സംഭവതിൽ അന്വേഷണം നടത്താന്‍ മാര്‍ഷലിനോട് ആവശ്യപ്പെട്ടു.
റിപ്പോർട്ട് ചോർത്തിയത് വിശ്വാസ ലംഘനമായി കോടതി കണക്കാക്കുന്നു. സംഭവം കോടതിക്കും സമൂഹത്തിനും അപമാനമാണെന്നും ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് വ്യക്തമാക്കി. യുഎസിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ 1973 ലെ തീരുമാനത്തിന്മേലുള്ള ഭേദഗതിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.
റിപ്പോർട്ടിൽ ഗര്‍ഭച്ഛിദ്ര അവകാശം നിരോധിക്കണമെന്നും, സംസ്ഥാനങ്ങൾക്ക് നിയമം പിൻവലിക്കാനുള്ള അധികാരം നൽകണമെന്നും പറയുന്നു. കരട് ഭേദഗതിയ്ക്ക് ജസ്റ്റിസ് ക്ലാരന്‍സ് തോമസിന്റേയും മുന്‍ പ്രസിഡന്റ് ട്രംപിന്റെ നോമിനികളായ നീല്‍ ഗോര്‍സുച്ച്, ബ്രെറ്റ് കവനോവ്, ആമി കോണി ബാരറ്റ് എന്നിവരുടെ പിന്തുണയുണ്ടെന്നും വാർത്തകളുണ്ട്.
Story Highlights: Abortion ruling: US Supreme Court says leak is real
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here