Advertisement

ഉമയും പി.ടിയുമായും വളരെ അടുത്ത ബന്ധം; വ്യക്തിബന്ധങ്ങള്‍ക്കല്ല, വികസനത്തിനൊപ്പമാണ് താനെന്ന് കെ.വി തോമസ്

May 4, 2022
2 minutes Read
kv thomas about uma thomas and pt thomas

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ തീരുമാനിച്ചതോടെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് കെ വി തോമസ്. എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടിയല്ല വികസനത്തോടൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. വ്യക്തിബന്ധങ്ങളല്ല, ജനങ്ങളുടെ പ്രശ്‌നമാണ് പ്രധാനമെന്ന് വ്യക്തമാക്കിയ കെ വി തോമസ് പി.ടി തോമസുമായും ഉമയുമായും വലിയ ബന്ധമാണുള്ളതെന്നും പറഞ്ഞു.

‘വികസനത്തോടൊപ്പമാണ് എന്റെ നിലപാടെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കെ റെയില്‍ പോലുള്ള വികസന കാര്യങ്ങളില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. കേരളത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ വളരെ രൂക്ഷമാണ്. ഈയൊരു സാഹചര്യത്തില്‍ വ്യക്തിബന്ധങ്ങളല്ല വലുത്. ജനങ്ങളും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തെരഞ്ഞെടുപ്പിലുള്ളത്.

വോട്ട് ഏത് പാര്‍ട്ടിക്ക്, ആര്‍ക്ക് എന്നത് ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ഞാന്‍ വികസനത്തിനൊപ്പമാണ്. അതിലൊരു വിട്ടുവീഴ്ചയുമില്ല. ഞാന്‍ വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ്. പി.ടിയും ഞാനും വളരെ അടുത്ത വ്യക്തിബന്ധമുള്ളയാളാണ്. ഉമ ഞങ്ങളുടെ കുടുംബത്തിലെ തന്നെ അംഗമാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഉമ ഇന്നലെ എന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. പക്ഷേ എന്തുതന്നെയായാലും വികസന കാര്യത്തില്‍ എന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Read Also : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്നറിയാം

വികസനവും സഹതാപവും രണ്ടും രണ്ടാണ്. ആദ്യത്തേത് ജനങ്ങളുടെ വിഷയമാണ്. രണ്ടിനെയും ഒന്നായി കാണാന്‍ കഴിയില്ല. എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടിയല്ല പ്രചാരണത്തിനിറങ്ങുന്നത്. വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ്. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു.

Story Highlights: kv thomas about uma thomas and pt thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top