Advertisement

ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്, ആ ഭാഷ പഠിക്കുന്നത് നല്ലത്: സുഹാസിനി

May 4, 2022
Google News 2 minutes Read

ഹിന്ദി ഭാഷ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് തമിഴ്‌നാട്ടില്‍ വ്യാപക വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ നടി സുഹാസിനി നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. (suhasini on hindi language )

എല്ലാ ഭാഷകളും പഠിക്കുന്നത് നല്ലാതാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സുഹാസിനി ഹിന്ദി ഭാഷയെക്കുറിച്ചും അഭിപ്രായ പ്രകടനം നടത്തിയത്. ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്. അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിച്ചിരിക്കുന്നത് നല്ലതാണ്. ഏത് ഭാഷ പുതിയതായി പഠിക്കുന്നതും നല്ലതാണ്. തമിഴ് നല്ല ഭാഷയാണ്. എല്ലാ ഭാഷകളേയും സമമായി കാണണം. തമിഴില്‍ സംസാരിക്കുന്നത് സന്തോഷമാണ്. തനിക്ക് ഫ്രഞ്ച് ഭാഷ പഠിക്കാന്‍ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്‌നാട്ടുകാരിയല്ലാതാകില്ലെന്നും സുഹാസിനി പറഞ്ഞു. ഹിന്ദി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുഹാസിനി.

Read Also : പൊസസീവാണ്, ഒരു ഇന്ത്യന്‍ സ്ത്രീയ്ക്കും ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ കഴിയില്ല: അലഹബാദ് ഹൈക്കോടതി

തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ ഹിന്ദിയും തെലുങ്കും സംസാരിക്കുന്നവരുണ്ട്. ഇവരോട് ആശയവിനിമയം നടത്തണമെങ്കില്‍ ആ ഭാഷ കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഭാഷകള്‍ പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകത മനസിലാകുന്നതെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു.

Story Highlights: suhasini on hindi language

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here