Advertisement

‘നാട് വളരണം എന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് തോമസ് മാഷ്’ : എം.സ്വരാജ്

May 5, 2022
Google News 2 minutes Read
m swaraj supports kv thomas

വ്യക്തിബന്ധത്തിനല്ല പ്രാധാന്യം, വികസനത്തിനാണ് എന്ന കെ.വി തോമസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എം സ്വരാജ്.

‘രാഷ്ട്രീയം പലതായിരിക്കാം. പക്ഷേ നാട് വളരണം, നാട്ടിൽ വികസനം വരണം. അങ്ങനെ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് കെ.വി തോമസ് മാഷ്. അദ്ദേഹവും വികസനത്തിനൊപ്പമാണ്. ഒരുപാട് കോൺഗ്രസുകാരും മറ്റ് പാർട്ടിയിലുള്ളവരും സ്വീകരിക്കുന്ന നിലപാടാണ് മാഷും സ്വീകരിച്ചിരിക്കുന്നത്. മറ്റ് കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. മാഷ് ഇപ്പോഴും കോൺഗ്രസിന്റെ ഭാഗമാണ് ‘- എം സ്വരാജ് പറയുന്നു. ( m swaraj supports kv thomas )

തൃക്കാക്കരയിൽ ഇടതു മുന്നണി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേര് സംസ്ഥാന സെക്രടറിയേറ്റിന്റെ അനുമതിയോടെ ഇടതു മുന്നണിയിൽ അവതരിപ്പിച്ച ശേഷമായിരിക്കും പ്രഖ്യാപനം. സി.പിഐഎം ജില്ലാക്കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എസ് അരുൺ കുമാറിന്റെ പേരാണ് സജീവ പരിഗണനയിൽ. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് അരുൺ കുമാറിന്റെ പേര് നിർദ്ദേശിച്ചത്.

അരുൺ കുമാറിന് വേണ്ടി മണ്ഡലത്തിൽ ഇന്നലെ ചുവരെഴുത്തുകൾ തുടങ്ങിയെങ്കിലും പിന്നീട് മായ്ച്ചുകളഞ്ഞു. സ്ഥാനാർഥിയെ സംബന്ധിച്ച് തർക്കങ്ങളില്ലെന്നും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് വ്യക്തമാക്കി.

Story Highlights: m swaraj supports kv thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here