Advertisement

കെ.എസ്.അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പ്

May 5, 2022
Google News 0 minutes Read

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ കെ.എസ്.അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പെന്ന് സൂചന. ഡോ.ജോ. ജോസഫിന്റെ പേര് നിര്‍ദേശിച്ച് ചില മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരരംഗത്തെത്തി കടുത്ത മത്സരം സൃഷ്ടിക്കുകയെന്നതാണ് അരുണ്‍കുമാറിലൂടെ സിപിഐഎം നേതൃത്വം ഒരു വിഭാഗം ശ്രമിച്ചത്. എന്നാല്‍ ഉമ തോമസ് തന്നെ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ജാതിസമവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസിനോട് അകന്നു നില്‍ക്കുന്ന ആരെയെങ്കിലും ഇടതുപാളയത്തിലെത്തിച്ച് മത്സരരംഗത്തേക്ക് എത്തിക്കുന്നതിലും തെറ്റില്ലെന്ന് ഈ വിഭാഗം കണക്കു കൂട്ടുന്നു. എന്നാല്‍ സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചപ്പോളൊഴികെ തൃക്കാക്കരയില്‍ ഒരു കടുത്ത മത്സരം സൃഷ്ടിക്കാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് പാര്‍ട്ടി സംവിധാനത്തിലൂടെ കൃത്യമായ പ്രചാരണം സംഘടിപ്പിച്ച് വിജയം നേടുകയെന്നതും നേതാക്കള്‍ ലക്ഷ്യമിടുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here