ഉമ തോമസ് എംഎല്‍എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എംഎല്‍എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. 15 ന് രാവിലെ 11 മണിക്ക് സ്പീക്കരുടെ ചേമ്പറിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 72767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.(thrikkakara by election uma thomas will sworn june 15th)
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ രാജാവ് നന്നായാലെ നാട് നന്നാകു എന്ന് മുഖ്യമന്ത്രിയെ വിമർശിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ് രംഗത്തെത്തിയിരുന്നു. ഇത്പോലെ കളളത്തരങ്ങള്‍ ചെയ്യുന്നൊരു നൃപനെ നമുക്ക് വേണ്ട. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി വരും. മുഖ്യമന്ത്രിയെ തെരുവിലേക്ക് ഇറക്കും. ജയിലിൽ പോകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉമ തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ തോമസ്.
എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.
Story Highlights: thrikkakara by election uma thomas will sworn june 15th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here