പാർട്ടി പ്രഖ്യാപനം പിന്നീട്; ബിഹാറിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവർ ഒന്നിച്ച് നിൽക്കണമെന്ന് പ്രശാന്ത് കിഷോര്‍

പാർട്ടി പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് രാഷ്ട്രീയ നയതന്ത്രഞ്ജന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിനെ ശുദ്ധീകരിക്കാനും ശാക്തീകരിക്കാനും ഉള്ള പ്രവർത്തനമാണ് നടത്തുന്നത്. ബിഹാറിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറില്‍ ഉടനെയൊന്നും ഒരു തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല. ബിഹാറിന്റെ പ്രശ്‌നങ്ങള്‍ അറിയുന്ന ജനങ്ങളുമായി സംസാരിക്കും.(Prashant Kishor says no plan for political party now)
നിലവില്‍ ജന്‍ സൂരജ് എന്ന പേരില്‍ ജന വികാരം അറിയാനാണുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ ബിഹാറില്‍ 3000 കിലോ മീറ്റര്‍ പദയാത്ര നടത്തുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. വരും വർഷങ്ങളിൽ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ചെല്ലാനാണ് തന്റെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഇനി ഭാവിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയാണെങ്കില്‍ അത് തന്റെ പേരിലായിരിക്കില്ല. പക്ഷെ അത് രൂപീകരിക്കുന്നവരുമായി സഹകരിക്കുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
Story Highlights: Prashant Kishor says no plan for political party now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here