Advertisement

തൈമൽ മിൽസ് പരുക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

May 5, 2022
Google News 1 minute Read

മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലണ്ട് പേസർ തൈമൽ മിൽസ് പരുക്കേറ്റ് പുറത്ത്. താരം സീസണിൽ ഇനി കളിക്കില്ലെന്ന് ഐപിഎൽ ഔദ്യോഗികമായി അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സ് ആണ് മിൽസിൻ്റെ പകരക്കാരൻ. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സ്റ്റബ്സ് മുംബൈയിലെത്തിയത്. 21 വയസ്സുകാരനായ താരം 17 ടി20കളിൽ നിന്ന് 506 റൺസാണ് നേടിയിട്ടുള്ളത്. 157.14 സ്ട്രൈക്ക് റേറ്റിൽ മൂന്ന് അർധസെഞ്ചുറികളും താരം നേടി.

Story Highlights: Tristan Stubbs Mumbai Indians Tymal Mills

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here