ഫ്രീസറിലിരുന്നത് ആറ് കിലോയോളം പഴകിയ ഷവര്‍മ; ഹോട്ടല്‍ പൂട്ടിച്ച് ആരോഗ്യ വകുപ്പ്

പാലക്കാട് പത്തിരിപ്പാലയില്‍ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പത്തിരിപ്പാല വെറ്റ്‌സാന്റ് ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. ആറ് കിലോയിലേറെ പഴകിയ ഷവര്‍മ്മ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതേ ഹോട്ടലില്‍ നിന്ന് പഴകിയ എണ്ണയും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചത്.
ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യമാണുള്ളതെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തി. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളില്‍ 1132 സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 110 കടകള്‍ പൂട്ടിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളാണ് കണ്ടെത്തിയത്.
വൃത്തിഹീനമായ 49 കടകളും കണ്ടെത്തി. സംസ്ഥാനത്തെ 347 സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 ഭക്ഷണ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധന അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
Story Highlights: health department raid hotel shawarma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here