Advertisement

ജെപി നദ്ദയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം തേടി പിസി ജോർജ്

May 6, 2022
2 minutes Read
pc
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദർശനങ്ങളുടെ ഭാ​ഗമായി കേരളത്തിലെത്തുന്ന ജെപി നദ്ദയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം തേടി പിസി ജോർജ്. കൂടിക്കാഴ്ച്ച സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ജെപി നദ്ദ പിസി ജോർജുമായി സംസാരിക്കുമോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. സഭാ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുകയെന്നതാണ് നദ്ദയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

താമരശേരി രൂപതാ ആർച്ച് ബിഷപ്പ് ഈഞ്ചനാനി പിതാവുമായി മൂന്നര മണിക്കാണ് കൂടിക്കാഴ്ച്ച. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ബിജെപി റാലിയിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ വിവഹച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് എഴു മണിക്ക് ബിജെപി കോർ കമ്മിറ്റി യോ​ഗം നടക്കും. അതിന് ശേഷമാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കുന്നത്. എ.എന്‍.രാധാകൃഷ്ണന്‍, എസ്. ജയകൃഷ്ണന്‍, ടി.പി. സിന്ധുമോള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മത്സരിക്കുന്ന ആം ആദ്മിയും സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും.

Read Also : ‘യോഗിജി സ്വന്തം മണ്ഡലം ഏൽപ്പിച്ചത് മലയാളിയെ’: വെളിപ്പെടുത്തി ബിജെപി ദേശീയ കൗൺസിൽ അംഗവും നടനുമായ കൃഷ്ണകുമാർ

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ അതിവേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ ശ്രമം. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് അടങ്ങുന്ന സമിതി ഒരു മാസം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് നാലുപേരുടെ സാധ്യതാ ലിസ്റ്റ് തയാറാക്കിയത്. ഇതില്‍ എ.എന്‍.രാധാകൃഷ്ണന് തന്നെയാണ് മുന്‍തൂക്കം. വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ ടി.പി.സിന്ധുമോള്‍ക്ക് നറുക്ക് വീഴും. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്റെ പേരും സജീവമായി തന്നെ പരിഗണിക്കുന്നുണ്ട്.

ട്വന്റി ട്വന്റി പിന്തുണയ്ക്കുമെന്നു അറിയിച്ചതോടെ ആം ആദ്മിയുടെ സ്ഥാനാര്‍ഥി ആരാകുമെന്നതും ആകാംക്ഷ വര്‍ധിപ്പിക്കുന്നു. 20 – 20യുടെ വെല്‍ഫയര്‍ പൊളിറ്റിക്സുമായാണ് സഹകരിക്കുന്നത് എന്ന്ആം ആദ്മി നേതാവ് പത്മനാഭ ഭാസ്‌കര്‍ വ്യക്തമാക്കിയിരുന്നു. പി.സി.സിറിയക്കിന്റെ അടക്കമുള്ള പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്വങ്കിലും സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന നിലപാടിലാണ് സിറിയക്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ ബിജെപിയും, ആം ആദ്മിയും പിടിക്കുന്ന വോട്ടുകളാവും ജയപരാജയം നിര്‍ണയിക്കുക.

Story Highlights: PC George looking for an opportunity to meet with JP Nadda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement