Advertisement

‘ശാസ്ത്രം കള്ളം പറയില്ല, പക്ഷേ മോദി പറയും’; കൊവിഡ് മരണത്തിൽ രാഹുൽ ഗാന്ധി

May 6, 2022
Google News 1 minute Read

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച സർക്കാർ കണക്കുകളെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. ഇന്ത്യയിൽ 47 ലക്ഷം പേർ മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നത്. എന്നാൽ സർക്കാർ അവകാശപ്പെടുന്നത് 4.8 കൊവിഡ് മരണങ്ങളും. ശാസ്ത്രം നുണ പറയുന്നില്ലെന്നും, എന്നാൽ മോദി പറയുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. മരിച്ചവരോട് ബഹുമാനം കാണിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെ സമ്മർദത്തിലാക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്ക്. ഇന്ത്യയിലെ മരണം സർക്കാരിന്‍റെ ഔദ്യോഗിക കണക്കിനെക്കാൾ പത്തിരട്ടി അധികമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

2020 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം 47 ലക്ഷം പേർ മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നത്. ലോകത്താകെ ഒന്നരക്കോടിയോളം ആളുകൾക്ക് ജീവൻ നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോൾ വിവിധ രാജ്യങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ 60 ലക്ഷം പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ രേഖപ്പെടുത്തിയതിന്‍റെ രണ്ടിരട്ടി.

Story Highlights: Science Doesn’t Lie, Modi Does: Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here