Advertisement

തൃക്കാക്കര തെരഞ്ഞെടുപ്പിനെ സില്‍വര്‍ലൈന്‍ ജനവിധിയായി കാണുന്നുണ്ടോയെന്ന് മുഖ്യമന്ത്രിയോട് വി.മുരളീധരന്‍

May 6, 2022
2 minutes Read

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തെ സില്‍വര്‍ലൈന്‍ ജനവിധിയായി മുഖ്യമന്ത്രി കാണുന്നുണ്ടോയെന്ന് വെല്ലുവിളിച്ച് വി.മുരളീധരന്‍. സിപിഐഎം മുന്നോട്ട് വെക്കുന്ന കപടമതേതരത്വം തുറന്നു കാട്ടുന്നതാണ് തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. സിപിഐഎമ്മിന്റെ മതേതരത്വ നിലപാട് ഇരട്ടതാപ്പാണ്. മതേതരത്വം പ്രസംഗിച്ചു നടക്കുന്ന സിപിഐഎം എന്ത് മാനദണ്ഡത്തിലാണ് ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും വി.മുരളീധരന്‍ ചോദിച്ചു.

സിപിഐഎം കേരളത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയാണ്. 99 സീറ്റുള്ള സിപിഐഎം 100 സീറ്റാക്കാനാണ് മത്സരിക്കുന്നതെന്ന് പറഞ്ഞിട്ടും പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി മത്സരിപ്പിക്കാന്‍ ഇത്രയേറെ അന്വേഷിക്കേണ്ടി വന്നു. പാര്‍ട്ടിയിലെ അറിയപ്പെടുന്ന ഒരു നേതാവിനെ രംഗത്തിറക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണോ പുതിയ മേല്‍വിലാസങ്ങളൊക്കെ കണ്ടുപിടിച്ച് പുതിയൊരാളെ രംഗത്തിറക്കാന്‍ ഇത്രയേറെ തപ്പി നടന്നത്. പറ്റിയ സ്വതന്ത്രനെ കണ്ടെത്താന്‍ പറ്റാത്തതിനാലാണോ പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ കണ്ടുപിടിച്ച് രംഗത്തിറക്കിയത്. സില്‍വര്‍ലൈനിലെ ജനരോക്ഷം മറികടക്കാനാണ് മറ്റുവഴികള്‍ സിപിഐഎം തേടിയതെന്നും വി.മുരളീധരന്‍ പറഞ്ഞു.

Story Highlights: V Muraleedharan asks CM whether Silver Line sees Thrikkakkara election as a verdict of the people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top